സ​ർ​ക്കാ​ർ വ​ർ​ഗീ​യ മ​തി​ൽ കെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്നു: കെ.​മു​ര​ളീ​ധ​ര​ൻ
Sunday, December 9, 2018 2:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​ർ​ക്കാ​ർ വ​ർ​ഗീ​യ മ​തി​ൽ കെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​ചാ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ കെ.​മു​രളീ​ധ​ര​ൻ എം​എ​ൽ​എ. കേ​ര​ള പ​ഞ്ചാ​യ​ത്ത് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ 36-ാം സം​സ്ഥാ​ന സ​മ്മേ​ള​നം പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ൽ ക്ല​ബി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ ഇ​ട​തു സ​ർ​ക്കാ​ർ പ​മ്പ​യി​ലെ ക​ക്കൂ​സു​ക​ളെ​ക്കാ​ൾ നാ​റി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. ഇ​വി​ടെ ഭ​രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി എ​ന്ന മു​ത​ലാ​ളി​യും ദി​വ​സ വേ​ത​ന​ക്കാ​രാ​യ കു​റേ മ​ന്ത്രി​മാ​രു​മാ​ണ്.
ഒ​രു മ​ന്ത്രി പ​റ​ഞ്ഞ​ത് ശ​ബ​രി​മ​ല​യി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ഴു​ത​യു​ടെ ബു​ദ്ധി പോ​ലും അ​വി​ട​ത്തെ ത​ന്ത്രി​ക്കി​ല്ലെ​ന്നാ​ണ്. എ​ന്നാ​ൽ അ​വി​ടെ അ​ല​ഞ്ഞു തി​രി​യു​ന്ന പ​ല ക​ഴു​ത​ക​ൾ​ക്കുള്ള ബു​ദ്ധി​പോ​ലും ഇ​ല്ലാ​ത്ത മ​ന്ത്രി​മാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ തി​ക്ത ഫ​ല​ങ്ങാ​ണ് ജ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും അ​നു​ഭ​വി​ക്കു​ന്ന​ത്.
ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ പോ​കാ​ത്ത​ത് അ​പ​മാ​ന​ക​ര​മാ​ണ്. ഇ​ന്നു​വ​രെ സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ടു​ള്ള​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സി.​കെ.​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ​പി​ഇ​ഒ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി ജോ​ൺ, മു​ൻ പ്ര​സി​ഡ​ന്‍റ് എം.​പി.​മോ​ഹ​ന​ൻ, എം. ​താ​രാ​നാ​ഥ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ് കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, പി.​കെ. ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ബാ​ബു സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​ദേ​വ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​രവാ​ഹി​ക​ളാ​യി കെ.​ബാ​ബു (പ്ര​സി​ഡ​ന്‍റ്), ശ്രീ​കു​മാ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പി.​ദേ​വ​ദാ​സ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.