സ​ഹോ​ദ​യ ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ്: വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് ഒന്നാമത്
Sunday, December 9, 2018 2:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ സി​ബി​എ​സ്ഇ സ്‌​കൂ​ൾ സ​ഹോ​ദ​യ ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ൽ 116 പോ​യി​ന്‍റോ​ടെ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂ​ൾ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ഷാ​ജി ഉ​ള്ളാ​ട്ടി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.