കാ​ട്ടാ​ന ക​ട ത​ക​ർ​ത്തു
Sunday, December 9, 2018 10:23 PM IST
രാ​ജ​കു​മാ​രി: സൂ​ര്യ​നെ​ല്ലി​യി​ൽ പ​ല​ച​ര​ക്കു ക​ട​യും ഗോ​ഡൗ​ണും കാ​ട്ടാ​ന ത​ക​ർ​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സു​ര്യ​നെ​ല്ലി സ്വ​ദേ​ശി ച​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ടം കാ​ട്ടാ​ന ത​ക​ർ​ത്ത​ത്.

ക​ട ത​ക​ർ​ത്ത​ശേ​ഷം ഒ​റ്റ​യാ​ൻ സി​മ​ന്‍റു​പാ​ലം പു​ല്ലു​മേ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.
സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീസ​ർ കെ.​എ​ൻ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി. മു​റി​വാ​ല​ൻ കൊ​ന്പ​നാ​ണ് ക​ട ത​ക​ർ​ത്ത​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.