തെ​രു​വുവി​ള​ക്കു​ക​ൾ മി​ഴി​യ​ട​ച്ചു; ത​പ്പി​ത്ത​ട​ഞ്ഞ് കാ​ൽ​ന​ട​ യാ​ത്ര​ക്കാ​ർ
Sunday, December 9, 2018 10:26 PM IST
മൂ​ല​മ​റ്റം: വൈ​ദ്യു​തി​യു​ടെ സി​രാ കേ​ന്ദ്ര​ത്തി​ൽ ഇ​രു​ട്ടി​ൽ ത​പ്പി നാ​ട്ടു​കാ​ർ. മൂ​ല​മ​റ്റം, അ​റ​ക്കു​ളം, ആ​ഡി​റ്റ്, കാ​ഞ്ഞാ​ർ, കു​ട​യ​ത്തൂ​ർ, മൂ​ന്നു​ങ്ക​വ​യ​ൽ മേ​ഖ​ല​ക​ളി​ലാ​ണ് രാ​ത്രികാ​ല​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ​ഴിവി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​ത്. ഇ​തു മൂ​ലം വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളും ഇ​രു​ട്ടി​ലാ​ണ്. രാ​ത്രി​യാ​യാ​ൽ കൂ​രി​രു​ട്ടി​ലൂ​ടെ വേ​ണം വ​ഴി ന​ട​ക്കാ​ൻ.
വ​ഴിവി​ള​ക്കു​ക​ൾ മി​ഴി പൂ​ട്ടി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കേ​ടാ​യ​വ ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. പു​ല​ർ​ച്ചെ ന​ട​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​ർ​ക്കും റോ​ഡി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് ദു​രി​ത​മാ​കു​ന്നു.
നി​ര​വ​ധി ആ​ളു​ക​ളാ​ണ് പു​ല​ർ​കാ​ല സ​വാ​രി​ക്കി​റ​ങ്ങു​ന്ന​ത്. വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​തി​നാ​ൽ ടോ​ർ​ച്ച് ഉ​പ​യോ​ഗി​ച്ചാ​ണ് രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ചി​ല വ​ഴി​വി​ള​ക്കു​ക​ൾ രാ​ത്രി​യി​ൽ പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ങ്കി​ലും പ​ക​ൽ തെ​ളി​യും. രാ​ത്രി കാ​ല​ങ്ങ​ളി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ മു​ട​ക്കി സ്ഥാ​പി​ച്ച വ​ഴിവി​ള​ക്കു​ക്ക​ൾ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​മി​ല്ലാ​താ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. വ​ഴി​വി​ള​ക്കി​ല്ലാ​ത്ത​തി​നാ​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ജോ​ലി ക​ഴി​ഞ്ഞു വ​രു​ന്ന ആ​ളു​ക​ൾ ഇ​രു​ട്ടി​ൽ ത​പ്പി​യാ​ണ് ന​ട​ന്നു​പോ​കു​ന്ന​ത്. രാ​ത്രി​യി​ൽ ത​നി​യെ തെ​ളി​യു​ന്ന ഓ​ട്ടോ​മാ​റ്റി​ക് ലൈ​റ്റു​ക​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. വ​ഴി വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.