നാ​ട്ടു​കാ​ർ​ക്കു​നേ​രെ അ​രി ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ അ​ക്ര​മം
Sunday, December 9, 2018 10:26 PM IST
കു​മ​ളി: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും അ​രി ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തു​ന്ന സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി നാ​ട്ടു​കാ​ർ​ക്കു​നേ​രെ തി​രി​ഞ്ഞു. കു​മ​ളി ഒ​ന്നാം​മൈ​ൽ - അ​ട്ട​പ്പ​ള്ളം റോ​ഡി​ൽ ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ഗോ​ഡൗ​ണി​നു​സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.
ഗോ​ഡൗ​ണി​ലേ​ക്ക് അ​രി കൊ​ണ്ടു​വ​ന്ന ലോ​റി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി പാ​ർ​ക്കു​ചെ​യ്തി​രു​ന്നു. ഇ​തു ചോ​ദ്യം​ചെ​യ്ത പ്ര​ദേ​ശ​വാ​സി​ക്കു​നേ​രെ ര​ണ്ടം​ഗ​സം​ഘം തി​രി​യു​ക​യാ​യി​രു​ന്നു. വ​ടി​വാ​ൾ, നെ​ഞ്ച​ക്ക് എ​ന്നി​വ ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു.
സം​ഭ​വ​മ​റി​ഞ്ഞ് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ​ക്കു​നേ​രെ അ​ക്ര​മി​സം​ഘം ആ​യു​ധ​ങ്ങ​ൾ വീ​ശി. അ​ക്ര​മി​ക​ളെ നാ​ട്ടു​കാ​ർ കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​നെ ഏ​ൽ​പി​ച്ചു. ആ​യു​ധ​ങ്ങ​ളും പോ​ലീ​സി​നു കൈ​മാ​റി. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യേ​തു​ട​ർ​ന്ന് അ​രി ഗോ​ഡൗ​ണ്‍ പോ​ലീ​സ് പൂ​ട്ടി കാ​വ​ലേ​ർ​പ്പെടു​ത്തി.
ഗോ​ഡൗ​ണ്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യോ അ​നു​മ​തി ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന. ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ​ഡൗ​ണി​ൽ​നി​ന്നു​ള്ള പൊ​ടി​യും ദു​ർ​ഗ​ന്ധ​വും നാ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മാ​യ​തി​നേ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി​ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.
ഇ​ന്ന​ലെ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​വ​ധി​ദി​വ​സ​ത്തി​ന്‍റെ കാ​ര​ണം​പ​റ​ഞ്ഞ് സ​പ്ലൈ ഓ​ഫീ​സ​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. സം​ഭ​വം ഒ​തു​ക്കി തീ​ർ​ക്കാ​നു​ള്ള സാ​വ​കാ​ശം ഒ​രു​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.
രാ​ത്രി​യി​ലാ​ണ് ലോ​റി​ക​ളി​ൽ ലോ​ഡു കൊ​ണ്ടു​വ​രു​ന്ന​തും ക​യ​റ്റു​ന്ന​തും. നി​ല​വാ​രം കു​റ​ഞ്ഞ​തും പ​ഴ​കി​യ​തു​മാ​യ അ​രി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യും പ​റ​യു​ന്നു. ഗോ​ഡൗ​ണി​ൽ നി​ര​വ​ധി ബ്രാ​ൻ​ഡു​ക​ളി​ൽ പാ​യ്ക്കു​ചെ​യ്ത് കേ​ര​ള​ത്തി​ൽ വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ് പ​തി​വ്.