ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന് അ​ഞ്ചു​ല​ക്ഷം
Sunday, December 9, 2018 10:46 PM IST
സീ​ത​ത്തോ​ട്: ശ​ബ​രി​മ​ല ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ഇ​തി​നാ​യി അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
തീ​ര്‍​ഥാ​ട​ന​കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ചു.
ആ​ങ്ങ​മൂ​ഴി ഇ​ട​ത്താ​വ​ളം, ക​ഞ്ഞി​പ്പാ​റ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചു. 15 നോ​ട​കം തെ​രു​വു​വി​ള​ക്കു​ക​ള്‍ പൂ​ര്‍​ണ​മാ​യി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കും.
പ്ര​ള​യാ​ന​ന്ത​രം ന​ശി​ച്ച ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലെ ലൈ​റ്റ്, ടോ​യ്‌​ല​റ്റ് എ​ന്നി​വ ന​വീ​ക​രി​ച്ചു. കൂ​ടാ​തെ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നു​ക​ളും ഒ​രു​ക്കി. ര​ണ്ട് ലൈ​ഫ് ഗാ​ര്‍​ഡു​ക​ളെ​യും നി​യ​മി​ച്ചു. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം തി​ള​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​ട​ത്താ​വ​ള​ങ്ങ​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലേ​ഖ സു​രേ​ഷ് അ​റി​യി​ച്ചു. ‌