കു​രു​മു​ള​കു ചെ​ടി​ക​ൾ ന​ശി​ക്കു​ന്നു; ക​ർ​ഷ​ക​ർ ആശങ്കയിൽ
Monday, December 10, 2018 12:43 AM IST
പു​ൽ​പ്പ​ള്ളി:​വി​ള​വെ​ടു​പ്പി​നു മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ മേ​ഖ​ല​യി​ൽ കു​രു​മു​ള​കു ചെ​ടി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ക്കു​ന്നു. ഇ​ല​ക​ൾ മ​ഞ്ഞ​നി​റ​മാ​കു​ക​യും ദി​വ​സ​ങ്ങ​ൾ​ക്ക​കം ചെ​ടി ക​രി​ഞ്ഞു​ണ​ങ്ങു​ക​യു​ം ചെയ്യുന്നത് കൃ​ഷി​ക്കാ​രെ നി​രാ​ശ​യി​ലാ​ക്കി. പാ​ടി​ച്ചി​റ, ച​ണ്ണോ​ത്തു​കൊ​ല്ലി, പാ​ടി​ച്ചി​റ, സീ​താ​മൗ​ണ്ട്, ചാ​മ​പ്പാ​റ, പ​ള്ളി​ത്താ​ഴെ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ചെ​ടി​ക​ൾ കൂ​ടു​ത​ലും ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​ത്. വ​ര​ൾ​ച്ച​യും രോ​ഗ​ങ്ങ​ളും​മൂ​ലം വ​ർ​ഷ​ങ്ങ​ൾ മു​ന്പ് കു​രു​മു​ള​കു​കൃ​ഷി ന​ശി​ച്ച​തും വീ​ണ്ടും കൃ​ഷി​യി​റ​ക്കി​യ​തു​മാ​ണ് ഈ ​സ്ഥ​ല​ങ്ങ​ളി​ലെ തോ​ട്ട​ങ്ങ​ൾ. കീ​ട​ബാ​ധ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ലം ചെ​യ്യു​ന്നി​ല്ല. ചെ​ടി​ക​ളു​ടെ നാ​ശം ക​ന​ത്ത ഉ​ത്പാ​ദ​ന ന​ഷ്ട​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.