ഭ​ക്ഷ്യ​ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം വി​വാ​ദ​ത്തി​ൽ
Monday, December 10, 2018 12:48 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് മ​ന്പാ​ട്ടു​മൂ​ല​യി​ൽ പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ എ​ത്തി​ച്ച സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ വൈ​കി​യ സം​ഭ​വം വി​വാ​ദ​മാ​യി. ഇ​തി​നി​ടെ അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വി​ത​ര​ണം ചെ​യ്തു. കാ​ല​താ​മ​സം നേ​രി​ട്ട​തോ​ടെ വി​ത​ര​ണം ചെ​യ്ത സാ​ധ​ന​ങ്ങ​ൾ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന പ​രാ​തി​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്പാ​ട്ടു​മൂ​ല​യി​ലെ​ത്തി.
സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് കൊ​ണ്ടു പോ​യി. ഇ​തി​നി​ടെ ആ​ട്ട​പ്പൊ​ടി​പ്പാ​ക്ക​റ്റു​ക​ളും മ​രു​ന്നു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ന​ൽ​കി​യി​രു​ന്ന​താ​യും കാ​ണാ​താ​യ​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്.
നാ​ലു മാ​സ​ത്തോ​ളം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ വൈ​കി​യ​തി​നാ​ൽ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വ് ന​ൽ​കി​യാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് അ​ധി​കൃ​ത​ർ മ​ട​ങ്ങി​യ​ത്. സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്നു നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.