ജി​ല്ലാ സീ​നി​യ​ർ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ച്ചു‌
Monday, December 10, 2018 12:55 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ സീ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് ചാ​ലി​യം ഉ​മ്പി​ച്ചി ഹാ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ സി. ​സ​തീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. നി​സാ​മു​ദ്ദീ​ൻ, ഒ. ​ജ​യ​ശ്രീ, കെ. ​മെ​ഹ​ബൂ​ബ്, ഇ. ​ന​സീ​ബു​റ​ഹ്മാ​ൻ, ടി. ​ര​ഞ്ജി​ത്, വി.​കെ. അ​ബ്ദു​ൽ സ​ത്താ​ർ, ടി. ​ഷി​ഹാ​ബ്, പി.​ടി. അ​ബ്ദു​ൽ അ​സീ​സ്, ജി​ല്ലാ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി. ​ഷ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.