ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​വ​ഗ​ണി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം
Monday, December 10, 2018 12:55 AM IST
നാ​ദാ​പു​രം: ക​ണ്ണൂ​ര്‍ വി​മാ​ന​ത്ത​ാവ​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ മു​ന്‍ മു​ഖ്യമ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക്ഷ​ണി​ക്കാ​ത്തതിനെതിരേ വി​മാ​ന​ത്ത​വ​ള​ത്തി​ല്‍ നാ​ദാ​പു​രം സ്വ​ദേ​ശി ക​ല്ലാ​ച്ചി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ഒ​റ്റ​യാ​ള്‍ പ്ര​തി​ഷേ​ധം. ക​ല്ലാ​ച്ചി​യി​ലെ തു​ണ്ടി​പ്പ​റ​മ്പ​ത്ത് ടി.​പി. ഫൈ​സ​ല്‍ ആ​ണ് എ​യ​ര്‍ പോ​ര്‍​ട്ടി​ന​ക​ത്ത് പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച​ത്. അ​ബു​ദാ​ബി​ വിമാനത്തിലെ യാത്രക്കാരനായ ഫൈസൽ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഫോ​ട്ടോ പ​തി​ച്ച ഫ്ല​ക്​സു​മാ​യി എ​യ​ര്‍ പോ​ര്‍​ട്ടി​ന​ക​ത്ത് നി​ല​യു​റ​പ്പി​ച്ചു.
ഫൈ​സ​ലി​ന് അ​ബു​ദാ​ബി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കു​മെ​ന്ന് ഇ​ന്ത്യ​ന്‍ ഓ​വ​ര്‍സീ​സ് കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഉ​സ്മാ​നും കോ​ഴി​ക്കോ​ട് ഡി​സി​സി സെ​ക്ര​ട്ട​റി മോ​ഹ​ന​ന്‍ പാ​റ​ക്ക​ട​വും പ​റ​ഞ്ഞു.