വാ​ഴ​ക്കു​ല മോ​ഷണം: യുവാവ് അറസ്റ്റിൽ
Monday, December 10, 2018 1:07 AM IST
നെ​ടു​മ​ങ്ങാ​ട് : വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് കു​ല മോ​ഷ്ടി​ക്കു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ടി​യൂ​ർ​ക്കാ​വ്, കൊ​ടു​ങ്ങാ​നൂ​ർ കു​ല​ശേ​ഖ​രം ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ അ​നി​ൽ (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഓ​ട്ടോ​യി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് രാ​ത്രി​യി​ൽ കു​ല​ക​ൾ വെ​ട്ടി നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ച്ചു വി​ൽ​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​ള​വ​ട്ടം സ്വ​ദേ​ശി ഷി​ബു, ക​രി​മം കൊ​ട് സ്വ​ദേ​ശി സ​ലാ​ഹു​ദ്ധീ​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നും നൂ​റ്റി അ​ൻ​പ​തോ​ളം വാ​ഴക്കുല​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ത്രി കാ​ല​ത്തു പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സി​നെ ക​ണ്ടു ഓ​ട്ടോ​യി​ൽ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.
പാ​ലോ​ട് സി ​ഐ മ​നോ​ജ് കു​മാ​ർ, എ​സ്ഐ ​അ​ഷ്റ​ഫ്, ഹു​സൈ​ൻ, റ​ഹൂ​ഫ്, സി ​പി ഒ ​റി​യാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു .