നാ​ട​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Monday, December 10, 2018 1:52 AM IST
നീ​ലേ​ശ്വ​രം: കോ​ട്ട​പ്പു​റം വൈ​കു​ണ്ഠം നാ​ടകവേദി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത് അ​ഖി​ല കേ​ര​ള നാ​ട​കോ​ത്സ​വ​ത്തി​ന് കോ​ട്ട​പ്പു​റ​ത്ത് തു​ട​ക്ക​മാ​യി. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​കോ​ത്സ​വം നാ​ട​ക​സം​വി​ധാ​യ​ക​ൻ ഇ​ബ്രാ​ഹിം വേ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ എ.​കെ.​ര​മേ​ന്ദ്ര​ൻ ബ്രൗ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു. പി.​പി.​ഗം​ഗാ​ധ​ര​ൻ പ​ണി​ക്ക​ർ ഏ​റ്റു​വാ​ങ്ങി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വി.​ഗൗ​രി, പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, പി.​കെ. ര​തീ​ഷ്, കെ.​പി. ശ്രീ​ജ, കെ.​വി.​സു​ധാ​ക​ര​ൻ, വി.​വി. പ​ത്മ​നാ​ഭ​ൻ, കെ.​വി.​വി​ശ്വം​ഭ​ര​ൻ, ഒ.​വി.​ര​മേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​വി.​സ​ജീ​വ​ൻ സ്വാ​ഗ​ത​വും എം.​വി. ഭ​ര​ത​ൻ ന​ന്ദി​യും പ​റ​ഞ്ഞു.