ഹൊ​സ്ദു​ർ​ഗ് കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്​: മുഴുവൻ സീറ്റും കോ​ൺ​ഗ്ര​സിന്
Monday, December 10, 2018 1:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് കാ​ർ​ഷി​ക​സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ വി​ജ​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു​വെ​ങ്കി​ലും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ലെ​ത്തി​ച്ച​തി​നാ​ൽ 13 അം​ഗ ഭ​ര​ണ​സ​മി​തി​യെ വി​ജ​യി​പ്പി​ക്കാ​നാ​യി. വ​ർ​ഷ​ങ്ങ​ളാ​യി കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്തി​ലു​ള്ള ബാ​ങ്കി​ന്‍റെ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ സി​പി​എം ശ​ക്ത​മാ​യി രം​ഗ​ത്ത് ഇ​റ​ങ്ങി​യി​രു​ന്നു. സം​ഘ​ർ​ഷം മു​ന്നി​ൽ​ക​ണ്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​നു സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ക​ന​ത്ത പൊ​ലീ​സ് കാ​വ​ലി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. എ​ങ്കി​ലും നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ല്‍ അ​നി​ല്‍ വാ​ഴു​ന്നോ​റ​ടി​ക്ക് ത​ല​യ്ക്കു പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി കെ.​വി.​നാ​രാ​യ​ണ​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി.​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ ഉ​ള്‍​പ്പെ​ട്ട കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക പാ​ന​ലാ​ണ് മ​ത്സ​രി​ച്ച​ത്. 700ല്‍​പ​രം വോ​ട്ടു​ക​ള്‍​ക്കാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ന​ല്‍ വി​ജ​യി​ച്ച​ത്. നാ​രാ​യ​ണി, ദേ​വ​കി , പി. ​ഓ​മ​ന, കെ.​വി അ​മ്പൂ​ഞ്ഞി, വൈ.​എം.​സി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ , നാ​രാ​യ​ണ​ന്‍​കു​ട്ടി , സി. ​ക​രു​ണാ​ക​ര​ന്‍,ഭ​ര​ത​ന്‍ , മാ​ത്യൂ​സ് സി.​എം, മ​നോ​ഹ​ര​ന്‍, കെ. ​നാ​രാ​യ​ണ​ന്‍ , കെ.​വി.​നാ​രാ​യ​ണ​ന്‍ , പി.​വി.​സു​രേ​ഷ്എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. നേ​ര​ത്തേ കോ​ൺ​ഗ്ര​സി​ൽ ഉ​ണ്ടാ​യ ഭി​ന്ന​ത മു​ത​ലെ​ടു​ത്ത് വി​ജ​യി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു സി​പി​എം.