സ്വാ​ഗ​തം ചെ​യ്തു
Friday, January 11, 2019 10:14 PM IST
പാ​ല​ക്കാ​ട്: മു​ന്നോ​ക്ക​വി​ഭാ​ഗ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന​വ​ർ​ക്ക് പ​ത്തു​ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച കേ​ന്ദ്ര​ത്തി​ലെ മോ​ദി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ കേ​ര​ള എ​ൻ​ജി​ഒ സം​ഘ് സ്വാ​ഗ​തം ചെ​യ്തു.

ഈ ​തീ​രു​മാ​നം ച​രി​ത്ര​പ​ര​വും ഭാ​ര​ത​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് മു​ന്നോ​ക്ക​വി​ഭാ​ഗ​ത്തി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്നും കേ​ര​ള എ​ൻ​ജി​ഒ സം​ഘ് ജി​ല്ലാ​ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.