കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം
Monday, January 14, 2019 9:19 PM IST
അ​ടി​മാ​ലി: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എ​സ്. സി​ബി അ​റി​യി​ച്ചു. 19, 20 തീ​യ​തി​ക​ളി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. 350 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും. 19-ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ പ​താ​ക ഉ​യ​ർ​ത്തും. പ​ത്തി​ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​യ്സ് ജോ​ർ​ജ് എം​പി, അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ജോ​ർ​ജ്, കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. രാ​ജ​ൻ, സം​സ്ഥാ​ന ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, പ്ര​വീ​ണ്‍ മോ​ഹ​ന​ൻ, കെ. ​ഗോ​വി​ന്ദ​ൻ, സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ബി​നു ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 20-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം​ചെ​യ്യും.