മ​ല​ന്പു​ഴ ​മ​ണ്ഡ​ലം സ​മ​ഗ്ര​വി​ക​സ​ന പ​ദ്ധ​തി ഏ​പ്രി​ലിൽ പൂ​ർ​ത്തി​യാ​ക്കും
Tuesday, January 15, 2019 11:00 PM IST
പാലക്കാട് : മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ അം​ബേ​ദ്ക​ർ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ഏ​പ്രി​ൽ 30ന​കം പൂ​ർ​ത്തി​യാ​ക്കും.
ഭ​ര​ണ​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും മ​ല​ന്പു​ഴ എം.​എ​ൽ.​എ​യു​മാ​യ വി. ​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പു​തു​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​ല​ക്കാ​ട് ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് 2017- 18 വ​ർ​ഷ​ത്തെ അം​ബേ​ദ്ക​ർ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യ നാ​ലു കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത​ത്.
മ​ണ്ഡ​ല​ത്തി​ലെ അ​യ്യ​പ്പ​ൻ​പ്പൊ​റ്റ, മം​ഗ​ല​ത്താ​ൻ​ച്ച​ള്ള, ചെ​ല്ല​ൻ​കാ​വ് കോ​ള​നി​ക​ളി​ൽ ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന​മാ​ണ് ന​ട​ന്ന​ത്.
കോ​ള​നി​യി​ൽ നി​ല​വി​ൽ ന​ട​ക്കു​ന്ന എ​ല്ലാ പ​ദ്ധ​തി​ക​ളും 2019 ഏ​പ്രി​ൽ 30ന​കം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന് യോ​ഗ​ത്തി​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി. പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ല്ല​ക്ക​ര പ​ട്ടി​ക​വ​ർ​ഗ സ​ങ്കേ​ത​ത്തി​ൽ ഭൂ​മി​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ഭൂ​മി അ​ള​ന്ന് ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പാ​ല​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഇ​ന്ദി​രാ രാ​മ​ച​ന്ദ്ര​ൻ, പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ പ്ര​സ​ന്ന​കു​മാ​രി, മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി വ​ർ​ഗീ​സ്, പു​തു​പ്പ​രി​യാ​രം - മ​ല​ന്പു​ഴ- പു​തു​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്രം അ​ധി​കൃ​ത​ർ, വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
c