ശ​ക്തി തെ​ളി​യി​ച്ച് എ​ൻ​ഡി​എ സ​മ്മേ​ള​നം
Tuesday, January 15, 2019 11:18 PM IST
കൊ​ല്ലം: ശ​ക്തി തെ​ളി​യി​ച്ച് എ​ൻ​ഡി​എ മ​ഹാ​സ​മ്മേ​ള​നം കൊ​ല്ലം ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നി​യി​ൽ ന​ട​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​യ​ത്. കൊ​ല്ലം, ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
ആ​ശ്രാ​മം മൈ​താ​നി​യി​ലെ ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ​നി​ന്നും 5.40ഓ​ടെ​യാ​ണ് ന​രേ​ന്ദ്ര​മോ​ദി ക​ന്‍റോ​ൺ​മെ​ന്‍റി​ലെ ഉ​ദ്ഘാ​ട​ന സ്ഥ​ല​ത്തേ​ക്ക് സു​ര​ക്ഷാ വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റി​ലെ​ത്തി​യ​ത്. റോ​ഡി​നി​രു​വ​ശ​ത്തേ​യും ബാ​രി​ക്കേ​ഡു​ക​ളി​ൽ തി​ങ്ങി​നി​റ​ഞ്ഞു​നി​ന്ന ജ​ന​ത്തി​നു​നേ​രേ യാ​ത്ര​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി കൈ​വീ​ശി കാ​ണി​ക്കു​ക​യും ആ​ളു​ക​ൾ തി​രി​കെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു.
45 മി​നി​ട്ടോ​ളം പ്ര​ധാ​ന​മ​ന്ത്രി ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നി​യി​ലെ സ​മ്മേ​ള​ന​വേ​ദി​യി​ൽ പ്ര​സം​ഗി​ച്ചു. ബി​ജെ​പി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ​പി​ള്ള ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, വി.​മു​ര​ളീ​ധ​ര​ൻ എം​പി, ബി​ജെ​പി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജി.​ഗോ​പി​നാ​ഥ്, ശോ​ഭാ​സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.