പ​ണ​വും ഫോ​ണും മോഷ്ടിച്ച പ്രതി പി​ടി​യി​ൽ
Wednesday, January 16, 2019 12:12 AM IST
മ​ങ്ക​ട : ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ൽ ന​ൽ​കാ​മെ​ന്ന വ്യ​ജേ​ന സ്കൂ​ട്ട​റി​ൽ ക​യ​റ്റി കൊ​ണ്ടു പോ​യി ത​ന്ത്ര​പ​ര​മാ​യി ഇ​വ​രു​ടെ പ​ണ​വും ഫോ​ണും അ​പ​ഹ​രി​ച്ച പ്ര​തി പി​ടി​യി​ൽ. മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഞാ​യ​റാ​ഴ്ച ഒ​രേ സ​മ​യം ഇ​ത്ത​ര​ത്തി​ൽ മൂ​ന്നു കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ലൊ​രാ​ളാ​യ മ​ല​പ്പു​റം മേ​ൽ​മു​റി ചു​ങ്കം സ്വ​ദേ​ശി ക​പ്പൂ​ർ വീ​ട്ടി​ൽ സു​ൽ​ഫി​ക്ക​ർ (40) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജോ​ലി​ക്കെ​ന്ന വ്യ​ജേ​ന തൊ​ഴി​ലാ​ളി​ക​ള വി​ജ​ന​മാ​യ സ്ഥ​ല​ത്തു കൊ​ണ്ടു​പോ​യി തൊ​ഴി​ലി​ടം കാ​ണി​ച്ചാ​ണ് മോ​ഷ​ണം.
ജോ​ലി​ക്കാ​രെ ഇ​റ​ക്കി അ​വ​ർ വ​സ്ത്രം മാ​റ്റു​ന്പോ​ൾ വി​ല​പി​ടി​പ്പു​ള്ള​വ വ​സ​തു​ക്ക​ൾ ഇ​വി​ടെ സൂ​ക്ഷി​ക്കു​ന്ന​തു സു​ര​ക്ഷി​ത​മ​ല്ലെ​ന്നു പറഞ്ഞ് പ​ണ​വും മ​റ്റും ത​ന്ത്ര​പ​ര​മാ​യി കൈ​ക​ലാ​ക്കി മു​ങ്ങു​ക​യാ​ണ് സു​ൽ​ഫി​ക്ക​ർ ചെ​യ്യു​ന്ന​ത്.
സു​ൽ​ഫി​ക്ക​ർ തൊ​ഴി​ലാ​ളി​ക​ളെ സ്കൂ​ട്ട​റി​ൽ ക​യ​റ്റി പോ​കു​ന്ന ചി​ത്രം വ​ഴി​യ​രി​കി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​താ​ണ് പ്ര​തി​യെ വ​ല​യിലാ​ക്കാ​ൻ മ​ങ്ക​ട പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്. പാ​ല​ക്ക​ത്ത​ട​ത്തി​നു പു​റ​മെ ചേ​രി​യ​ത്തും മ​ക്ക​ര​പ​റ​ന്പി​ലും ന​ട​ന്ന ത​ട്ടി​പ്പു​ക​ളി​ലെ കൂ​ടി പ്ര​തി​ക​ളെ കി​ട്ടാ​നു​ണ്ട്. മ​ങ്ക​ട എ​സ്ഐ സ​തീ​ഷ്, എ​എ​സ്ഐ സു​രേ​ന്ദ്ര​ൻ, ബാ​ല​മു​രു​ക​ൻ, സി​പി​ഒ പ്ര​വീ​ണ്‍, ന​സീ​ർ, എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.