കേ​ര​ള കോ​ള​ജ് പ്രീ​മി​യ​ർ ലീ​ഗ് ടി-20 ​ക്രി​ക്ക​റ്റ് ആ​രം​ഭി​ച്ചു
Wednesday, January 16, 2019 10:18 PM IST
തൊ​ടു​പു​ഴ: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സ്പോ​ർ​ട്സ് എ​ക്സോ​ട്ടി​ക്ക സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള കോ​ള​ജ് പ്രീ​മി​യ​ർ ലീ​ഗ് ടി-20 ​ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ 48 കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി 700ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ സൂ​പ്പ​ർ സി​ക്സ് ഫെ​ബ്രു​വ​രി ഒ​ന്നി​നും ര​ണ്ടി​നും ഫൈ​ന​ൽ മൂ​ന്നി​നും തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ ഫീ​ൽ​ഡ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.
പി​ങ്ക് ബോ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. സെ​ൻ​ട്ര​ൽ സോ​ണ്‍ മ​ത്സ​ര​ങ്ങ​ൾ തൊ​ടു​പു​ഴ കെ​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു സോ​ണു​ക​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​ണ് സൂ​പ്പ​ർ സി​ക്സി​ൽ എ​ത്തു​ന്ന​ത്. ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 50000, 25000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്പോ​ർ​ട്സ് എ​ക്സോ​ട്ടി​ക്ക ഡ​യ​റ​ക്ട​ർ​മാ​രാ​യ ജ്യോ​തി​ഷ് പ്ര​കാ​ശ് ,രാ​ജു മാ​ത്യു, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.