തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Wednesday, January 16, 2019 10:58 PM IST
ച​വ​റ : തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​നാ​ൽ തൊ​ഴി​ൽ നി​ഷേ​ധി​ക്ക​പ്പെ​ട്ട തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ആ​ണ് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച​ത്.

നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13 ാം വാ​ർ​ഡി​ലെ 140 ൽ​പ്പ​രം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് സ​മ​ര​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് ത​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ നി​ഷേ​ധി​ച്ച​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. വാ​ർ​ഡ് മെ​മ്പ​ർ നി​ജ അ​നി​ലാ​ണ് ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ ആ​റ് ഏ​ക്ക​ർ വ​സ്തു​വി​ന്‍റെ ക​രം അ​ട​ച്ച ര​സീ​ത് ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും ന​ട​പ​ടി വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡി​സി​സി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് തു​പ്പാ​ശേ​രി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി. സു​ധീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ഉ​പ​രോ​ധ​ത്തി​നൊ​ടു​വി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഡി​മാ​ന്‍റ് നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സ് പ്ര​കാ​രം 14 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പി​ൻ​മേ​ലാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

എ​ന്നാ​ൽ ഏ​ഴാം വാ​ർ​ഡി​ൽ തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലാ​ണെ​ന്നും, വാ​ർ​ഡി​ൽ 100 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണി​തെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സേ​തു​ല​ക്ഷ്മി പ​റ​ഞ്ഞു .

ജി.​സേ​തു​നാ​ഥ​പി​ള്ള, ജ​സ്റ്റി​ൻ, ശി​വ​ൻ​കു​ട്ടി, സു​ഭാ​ഷ്, സാ​ബു, സ​ന്തോ​ഷ് പ​രി​മ​ണം, ജാ​ക്സ​ൺ, ബി​ജു ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​ർ നേ​തൃ​ത്വം ന​ൽ​കി.