അ​ഴു​ത ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് തി​രി​ച്ചു​പി​ടി​ച്ചു
Thursday, January 17, 2019 10:51 PM IST
പീ​രു​മേ​ട്: അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം കോ​ണ്‍​ഗ്ര​സ് തി​രി​ച്ചു​പി​ടി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി ആ​ലീ​സ് സ​ണ്ണി​യും വൈ​സ്പ്ര​സി​ഡ​ന്‍റാ​യി ഷാ​ജി പൈ​നേ​ട​ത്തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ഞ്ചി​നെ​തി​രെ ആ​റു വോ​ട്ടി​നാ​ണ് ഇ​രു​വ​രും വി​ജ​യി​ച്ച​ത്.
കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ്ര​സി​ഡ​ന്‍റും വൈ​സ്പ്ര​സി​ഡ​ന്‍റും അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് ഇ​വി​ടെ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ലി​സി​യാ​മ്മ ജോ​സ​ഫി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സു​ധാ​ക​ര​ൻ നീ​ലാം​ബ​ര​നേ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ആ​റു​വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു അ​യോ​ഗ്യ​രാ​ക്കി​യ​ത്.
യൂ​ഡി​എ​ഫി​ന് എ​ട്ടും എ​ൽ​ഡി​എ​ഫി​ന് അ​ഞ്ചും അം​ഗ​ങ്ങ​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ണ് കൂ​റു​മാ​റി അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട​ത്. ഇ​തോ​ടെ യു​ഡി​എ​ഫി​ന്‍റെ ക​ക്ഷി​നി​ല ആ​റാ​യി കു​റ​ഞ്ഞെ​ങ്കി​ലും ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്തി. കേ​ര​ള​കോ​ണ്‍​ഗ്ര​സ് -എം ​ടി​ക്ക​റ്റി​ലാ​ണ് ലി​സി​യാ​മ്മ ജോ​സ​ഫ് വി​ജ​യി​ച്ച​ത്. ആ​ർ​എ​സ്പി​യു​ടെ ടി​ക്ക​റ്റി​ലാ​ണ് സു​ധാ​ക​ര​ൻ നീ​ലാ​ബ​ര​ൻ വി​ജ​യി​ച്ച​ത്.
ഇ​രു​വ​രു​ടെ​യും കൂ​റു​മാ​റ്റ​ത്തി​നെ​തി​രെ ഷാ​ജി പൈ​നേ​ട​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രെ​യും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​രാ​ക്കി​യ​ത്. കു​മ​ളി അ​സി​സ്റ്റ​ന്‍റ് കാ​ർ​ഡ​മം സെ​റ്റി​ൽ​മെ​ന്‍റെ് ഓ​ഫീ​സ​ർ എ​ലി​സ​ബ​ത്ത് മാ​ത്യൂ​സ് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.