മോ​ദി​യു​ടെ സ്വ​പ്ന​വും പി​ണ​റാ​യി​യു​ടെ ഭീ​ഷ​ണി​യും വി​ല​പ്പോ​കി​ല്ല: കോ​ണ്‍​ഗ്ര​സ്
Thursday, January 17, 2019 11:54 PM IST
മ​ല​പ്പു​റം: കേ​ര​ളം ത്രി​പു​ര​യാ​ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ്വ​പ്ന​വും ഭീ​ഷ​ണി​ക​ളി​ൽ കൂ​ടി കേ​ര​ള​ത്തെ ക​ലാ​പ ഭൂ​മി​യാ​ക്കാ​നു​ള്ള പി​ണ​റാ​യി- കോ​ടി​യേ​രി​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളും കേ​ര​ള​ത്തി​ൽ ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നു ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി ചേ​ർ​ന്ന ജി​ല്ലാ നേ​തൃ​യോ​ഗം ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.
20നു ​കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​ങ്കെ​ടു​ക്കു​ന്ന ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ, കെ​പി​സി​സി മെം​ബ​ർ​മാ​ർ, ഡി​സി​സി മെം​ബ​ർ​മാ​ർ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന സം​യു​ക്ത ജ​ന​റ​ൽ​ബോ​ഡി യോ​ഗം രാ​വി​ലെ പ​ത്തി​നു മ​ല​പ്പു​റം കാ​വു​ങ്ങ​ൽ ക​ലി​ക്ക​ട്ട്് പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും. 23നു ​യു​ഡി​എ​ഫി​ന്‍റെ ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധ​വും 29നു ​ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ബൂ​ത്ത് വ​നി​ത വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന സം​സ്ഥാ​ന​ത​ല സ്പെ​ഷ​ൽ ക​ണ്‍​വ​ൻ​ഷ​ൻ എ​റ​ണാ​കു​ള​ത്തു എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ്് രാ​ഹു​ൽ​ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു ഫെ​ബ്രു​വ​രി മൂ​ന്നി​നു കാ​സ​ർ​ഗോ​ഡ് നി​ന്നാ​രം​ഭി​ക്കു​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്് ന​യി​ക്കു​ന്ന ജാ​ഥ ഫെ​ബ്രു​വ​രി ഒ​ന്പ​ത്, 10, 11 തി​യ​തി​ക​ളി​ൽ ജി​ല്ല​യി​ലെ 16 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തും. മേ​ൽ​പ​രി​പാ​ടി​ക​ൾ വി​ജ​യ​പ്ര​ദ​മാ​ക്കു​ന്ന​തി​നു പാ​ർ​ട്ടി​യു​ടെ എ​ല്ലാ​ത​ല​ങ്ങ​ളി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നു യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ്് വി.​വി പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി അ​നി​ൽ​കു​മാ​ർ, ജി​ല്ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല വ​ഹി​ക്കു​ന്ന കെ.​സി അ​ബു, ഇ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, പി.​ടി അ​ജ​യ്മോ​ഹ​ൻ, വി.​എ ക​രീം, യു. ​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​സി വേ​ലാ​യു​ധ​ൻ​കു​ട്ടി സ്വാ​ഗ​ത​വും പി.​എ മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.