കു​ണ്ടന്നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് യുപി സ്കൂ​ളി​ൽ ഭ​ക്ഷ്യ​മേ​ള
Friday, January 18, 2019 1:19 AM IST
എ​രു​മ​പ്പെ​ട്ടി: നാ​വി​ൽ കൊ​തി​യൂ​റു​ന്ന വി​ഭ​വ​ങ്ങ​ളു​മാ​യി കു​ണ്ടന്നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് യുപി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ക്ഷ്യ​മേ​ള ശ്ര​ദ്ധേ​യ​മാ​യി. കു​രു​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും ര​ക്ഷി​താ​ക്ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. ആ​ദാ​മി​ന്‍റെ ചാ​യ​ക്ക​ട മു​ത​ൽ ഐ​സ്ക്രീം ​പാ​ർ​ല​ർ വ​രെ ഒ​രു​ക്കി​യ ഭ​ക്ഷ്യ​മേ​ള വേ​റി​ട്ട കാ​ഴ്ച​യാ​യി. കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും കൊ​ണ്ട ുവ​ന്ന നാ​ലു മ​ണി പ​ല​ഹാ​ര​ങ്ങ​ളാ​യി​രു​ന്നു മേ​ള​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ബി​രി​യാ​ണി​യും പാ​യ​സ​വും ഭ​ക്ഷ്യ​മേ​ള​യി​ലെ താ​ര​ങ്ങ​ളാ​യി.​ കൂ​ടാ​തെ മെ​ഹ​ന്തി​യി​ട​ലും ഗെ​യിം ഷോ​ക​ളും ഭ​ക്ഷ്യ​മേ​ള​ക്ക് ഉന്മേ​ഷം പ​ക​ർ​ന്നു. ​പൊ​തു വി​ദ്യാ​ഭ്യാ​സ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്കൂളി​ൽ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.
എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​ന്പ​ർ പ്രീ​തി സ​തീ​ഷ് ഭ​ക്ഷ്യ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ​. ജോ​ജു പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി.​ പ്ര​ധാ​ന അ​ധ്യാ​പി​ക ടി.​ജെ.​ ഉ​ഷ, പിടിഎ ​പ്ര​സി​ഡ​ന്‍റ് സി.​എ​ഫ്. യേ​ശു​ദാ​സ്, എംപിടിഎ പ്ര​സി​ഡ​ന്‍റ് പ്രി​യ ബാ​ബു, അ​ധ്യാ​പ​ക പ്ര​തി​നി​ധി കെ.​ജി.​ സ്റ്റെ​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.