കോ​ട​ഞ്ചേ​രി​യി​ൽ ജി​ല്ലാ​ത​ല വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചു
Monday, February 18, 2019 1:02 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി യം​ഗ് ല​യ​ൺ​സ്‌ സ്പോ​ർ​ട്സ് ക്ല​ബ്‌ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ട​ക്കാ​പ്പാ​റ സ്ക​റി​യ മെ​മ്മോ​റി​യ​ൽ ജി​ല്ലാ​ത​ല വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് കോ​ട​ഞ്ചേ​രി സെന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഫ്ള​ഡ്‌ലെറ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​ത്രി 7.30 നാ​ണ് മ​ത്സ​രം. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി പു​ല്ലൂ​രാം​പാ​റ ന്യൂ ​ഫ്ര​ണ്ട്‌​സ് പു​ള്ളാ​വൂ​രു​മാ​യി ഏ​റ്റു​മു​ട്ടി. 18 ന് ​ഫൈ​റ്റേ​ഴ്സ് പാ​ല​ങ്ങാ​ട് ഐ​ഡി​യ​ൽ കോ​ള​ജ് കു​റ്റ്യാ​ടി​യും 19ന് ​സ്വ​പ്ന ബാ​ലു​ശേ​രി സാ​വോ​സ് ന​രി​ക്കു​നി​യും 20 ന് ​വോ​ളി ഫ്ര​ണ്ട്‌​സ് പ​യി​മ്പ്ര ഒ​ലി​വ് ഉ​ള്ളി​യേ​രി​യും ത​മ്മി​ൽ മ​ത്സ​രി​ക്കും. 22 ന് ​ഫ​സ്റ്റ് സെ​മി​യും, 23 ന് ​സെ​ക്ക​ൻ​ഡ് സെ​മി​യും ന​ട​ക്കും. 24 നാ​ണ് ഫൈ​ന​ൽ.