പാലക്കാട്: സംസ്ഥാന മന്ത്രിസഭാ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഒറ്റപ്പാലം മണ്ഡലത്തിൽ 32 പദ്ധതികൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇതിൽ 30 പദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും രണ്ടു പദ്ധതികളുടെ നിർമാണോദ്ഘാടനവും ഫെബ്രുവരി 20 മുതൽ 27 തീയതികളിൽ നടക്കുമെന്ന് പി.ഉണ്ണി എം.എൽ.എ. അറിയിച്ചു.
ഒറ്റപ്പാലം നഗരത്തിലെയും പാലക്കാട് , തൃശൂർ ജില്ലകളിലെയും വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ സുഗമമാക്കുന്നതിന് നിർമിക്കുന്ന ഒറ്റപ്പാലം നഗരസഭയുടെ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്, ശ്രീകൃഷ്ണപുരം സർക്കാർ എൻജിനീയറിങ് കോളെജ് സ്പോർട്സ് കോംപ്ലക്സ് കെട്ടിടം, ബോയ്സ് ഹോസ്റ്റൽ , തച്ചനാട്ടുകര ജി.എൽ.പി. സ്കൂൾ കെട്ടിടം, കടന്പഴിപ്പുറം, പുലാപ്പറ്റ, ഒറ്റപ്പാലം ആയുർവേദ ആശുപത്രി കെട്ടിടങ്ങൾ, കടന്പഴിപ്പുറം ആശുപത്രിക്ക് സമീപമുള്ള ബസ് കാത്തിരിപ്പുകേന്ദ്രം, ശ്രീകൃഷ്ണപുരം പഞ്ചായത്ത് ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ, അന്പലപ്പാറ കുടിവെള്ള പദ്ധതി, മടത്തിൽചളള വടക്കേക്കുന്ന് കോളനി കുടിവെള്ള പദ്ധതി, ലക്കിടിപേരൂർ ഗ്രാമ പഞ്ചായത്ത് ജലനിധി കുടിവെള്ള പദ്ധതി, ആവക്കോട് ആണിക്കല്ല് എം.എൽ.എ റോഡ്, കുഞ്ചൻ സ്മാരക റോഡ്, കടന്പഴിപ്പുറം ലക്കിടിപേരൂർ ശ്മശാനോദ്ഘാടനം. ’ഒന്നാം ക്ലാസ് ഒന്നാന്തരം’ 82 വിദ്യാലയങ്ങളിലെ ഡിജിറ്റലൈസ് ചെയ്ത 123 ക്ലാസ് മുറികൾ , കുന്നുംപുറം ചിറ കോളനി പാലം അപ്രോച്ച് റോഡ്, ഒറ്റപ്പാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് , സിറ്റിസണ് ഇൻഫർമേഷൻ സെന്റർ, ഒറ്റപ്പാലം മണ്ഡലത്തിൽ ലൈഫ് മിഷൻ പി.എം.എ.വൈ പദ്ധതിയിലൂടെ നിർമിച്ച 217 വീടുകളുടെ താക്കോൽദാനം, മുട്ടിപ്പാലം, പെരുംപറന്പ് അങ്കണവാടികൾ , കോടർമണ്ണ ബ്രദേർസ് വായനശാല, ഒറ്റപ്പാലം നഗരസഭയുടെയും ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെയും പ്ലാസ്റ്റിക് ഷെഡിങ് യൂണിറ്റ്, കാട്ടുകുളം എ.കെ എൻ .എം.എം. എച്ച് .എസ് .എസ് ഡൈനിങ് ഹാൾ, വീടുകൾക്ക് എംജി എൻ.ആർ.ഇ.ജി.എസ്.ൽ ഉൾപ്പെടുത്തി നിർമിച്ച സിമന്റ് കട്ടകളുടെ വിതരണം, ശിശുവിഹാർ മിനി ഓഡിറ്റോറിയം, തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം നടക്കും.
കണ്ണിയംപുറം പാലം, കരിന്പുഴ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന കേണൽ നിരഞ്ജൻ സ്മാരക റോഡ് എന്നിവയുടെ നിർമാണോദ്ഘാടനവും നടക്കും.