ശി​ല്പ​ശാ​ല ന​ട​ത്തി
Tuesday, February 19, 2019 11:15 PM IST
കോ​ട്ട​യം: എ​ൻ​സി​പി പു​തു​പ്പ​ള്ളി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഓ​ണം​പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. ബേ​ബി, ജേ​ക്ക​ബ് പു​തു​പ്പ​ള്ളി, ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ്, ബാ​ബു ക​പ്പ​ക്കാ​ല, കെ.​കെ. ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മി​​നി ബ​​സ് നി​​യ​​ന്ത്ര​​ണം വി​​ട്ടു മ​​ര​​ത്തി​​ലി​​ടി​​ച്ചു

ചി​​ങ്ങ​​വ​​നം: സ്വ​​കാ​​ര്യ ക​​ന്പ​​നി​​യു​​ടെ മി​​നി ബ​​സ് നി​​യ​​ന്ത്ര​​ണം​​വി​​ട്ടു ക​​ട​​യു​​ടെ മു​​ന്നി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റി. ബ​​സ് കാ​​ത്തു​​നി​​ന്ന ആ​​ളു​​ക​​ൾ ഓ​​ടി മാ​​റി​​യ​​തി​​നാ​​ൽ വ​​ൻ​​ദു​​ര​​ന്തം ഒ​​ഴി​​വാ​​യി. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12നു ​​പ​​ള്ളം പാ​​ക്കി​​ൽ പ​​വ​​ർ​​ഹൗ​​സ് ജം​​ഗ്ഷ​​നി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. കോ​​ട്ട​​യം ഭാ​​ഗ​​ത്തു​​നി​​ന്നു വ​​രി​​ക​​യാ​​യി​​രു​​ന്ന മി​​നി ബ​​സ് ക​​ട​​യ്ക്കു മു​​ന്നി​​ലു​​ള്ള മ​​ര​​ത്തി​​ലി​​ടി​​ച്ചാ​​ണ് നി​​ന്ന​​ത്. ബ​​സി​​ന്‍റെ മു​​ൻ​​ഭാ​​ഗം ത​​ക​​ർ​​ന്നു. ഉ​​ച്ച​​സ​​മ​​യ​​മാ​​യി​​രു​​ന്ന​​തി​​നാ​​ൽ ക​​ട​​യു​​ടെ മു​​ന്നി​​ൽ ആ​​ളു​​ക​​ൾ കു​​റ​​വാ​​യി​​രു​​ന്ന​​തു മൂ​​ലം കൂ​​ടു​​ത​​ൽ അ​​പ​​ക​​ട​​മു​​ണ്ടാ​​യി​​ല്ല.