കേ​ര​ള സം​ര​ക്ഷ​ണ യാ​ത്ര ഇന്ന് അഞ്ചലിൽ
Tuesday, February 19, 2019 11:17 PM IST
പു​ന​ലൂ​ർ: ന​വോ​ഥാ​ന കേ​ര​ള​ത്തെ കാ​ത്തു സൂ​ക്ഷി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന കേ​ര​ള സം​ര​ക്ഷ​ണ യാ​ത്ര​യെ വ​ര​വേ​ൽ​ക്കാ​ൻ കി​ഴ​ക്ക​ൻ മ​ല​യോ​ര നാ​ട്ടി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ന്നും സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ 15,000 പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​യി​ക്കു​ന്ന കേ​ര​ള സം​ര​ക്ഷ​ണ യാ​ത്ര ഇന്ന് ​രാ​വി​ലെ 9.30ന് ​അ​ഞ്ച​ൽ മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ലെ​ത്തും. ഒ​ന്പ​തി​ന് ആ​യൂ​രി​ൽ നി​ന്ന് റെ​ഡ് വാ​ള​ന്‍റി​യ​ർ​മാ​രു​ടെ ബൈ​ക്ക് റാ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ ജാ​ഥ​യെ അ​ഞ്ച​ലി​ലേ​ക്ക് വ​ര​വേ​ൽ​ക്കും. അ​ഞ്ച​ൽ മി​നി​സി​വി​ൽ​സ്റ്റേ​ഷ​ൻ ജ​ങ്ഷ​നി​ൽ നി​ന്നും ജാ​ഥാം​ഗ​ങ്ങ​ളെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ക്കും.
ഇ​ട​തു​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ഇ​രു​ച​ക്ര​വാ​ഹ​ന വി​ളം​ബ​ര​റാ​ലി​ക​ൾ ന​ട​ത്തും. എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു.
ലോ​ക്ക​ൽത​ല​ത്തി​ൽ കു​ടും​ബ സം​ഗ​മ​ങ്ങ​ൾ ന​ട​ത്തി. ബൂ​ത്ത്ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​ൻ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​വും ന​ട​ത്തി.​പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ എം​എ രാ​ജ​ഗോ​പാ​ൽ ,കെ.​ധ​ർ​മ്മ​രാ​ജ​ൻ, ഡി ​വി​ശ്വ​സേ​ന​ൻ, കെ ​രാ​ധാ​കൃ​ഷ്ണ​ൻ, ജോ​ബോ​യ് പെ​രേ​ര, ഷാ​ജി​ജാ​ജി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.