കാ​ൽ​പ​ന്തു​ക​ളി​യു​ടെ ആ​വേ​ശ​ത്തി​ൽ വ​ള്ളി​യൂ​ർ​ക്കാ​വ്
Wednesday, February 20, 2019 12:51 AM IST
മാ​ന​ന്ത​വാ​ടി: 16ാ മ​ത് ഉ​ദ​യ ഫു​ട്ബോ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് എ​ഫ്സി ചൂ​ട്ടാ​സ് സോ​ക്ക​ർ​സി​റ്റി തേ​റ്റ​മ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഓ​രോ​ടീ​മു​ക​ളും അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ലു​ള്ള നി​ര​വ​ധി വി​ദേ​ശ​താ​ര​ങ്ങ​ളെ​യാ​ണ് ക​ളി​ക്ക​ള​ത്തി​ൽ ഇ​റ​ക്കു​ന്ന​ത്. വ​യ​നാ​ടി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​യ​ൽ ജി​ല്ല​ക​ളി​ൽ നി​ന്നും നി​ര​വ​ധി ആ​ളു​ക​ളാ​ണ് വ​ള്ളി​യൂ​ർ​ക്കാ​വി​ലെ​ത്തു​ന്ന​ത്. 20ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഡി​എ​ച്ച്എം യു​ണൈ​റ്റ​ഡ് വ​യ​നാ​ട് സോ​ക്ക​ർ സ്റ്റാ​ർ വ​ള്ളി​യൂ​ർ​ക്കാ​വി​നെ നേ​രി​ടും.

ഡി ​ആ​ൻ​ഡ് ഒ ​
ലൈ​സ​ൻ​സ് അ​ദാ​ല​ത്ത്

ക​ൽ​പ്പ​റ്റ: വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ 2019-20 വ​ർ​ഷ​ത്തേ​ക്കു​ള്ള ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നു​ള്ള അ​ദാ​ല​ത്ത് 22ന് ​വൈ​ത്തി​രി യൂ​ണി​റ്റി​ലെ വ്യാ​പാ​രി​ക​ൾ​ക്കും 23ന് ​ചു​ണ്ടേ​ൽ യൂ​ണി​റ്റി​ലെ വ്യാ​പാ​രി​ക​ൾ​ക്കും രാ​വി​ലെ 10.30 മു​ത​ൽ നാ​ലു വ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ത്തും.