കോ​ഴി​ച്ചാ​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ദേ​വാ​ല​യ തി​രു​നാ​ള്‍ 22 മു​ത​ൽ
Wednesday, February 20, 2019 2:00 AM IST
ചെ​റു​പു​ഴ: കോ​ഴി​ച്ചാ​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ 22 മു​ത​ല്‍ 24 വ​രെ ന​ട​ക്കും. 22ന് ​നാ​ലി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ഇ​മ്മാ​നു​വ​ല്‍ കൂ​നാ​ങ്കി​യി​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന വി. ​കു​ര്‍​ബാ​ന​യ്ക്ക് ചെ​റു​പു​ഴ സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ പ​ന​ച്ചി​പ്പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 23ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന റാ​സ കു​ര്‍​ബാ​ന​യ്ക്ക് അ​തി​രൂ​പ​ത ചാ​ന്‍​സ​ല​ര്‍ റ​വ. ഡോ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി, ഫാ. ​ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ഫാ. ​പോ​ള്‍ എ​ട​ത്തി​ന​ക​ത്ത്, ഫാ. ​ജോ​സ​ഫ് ച​ക്കി​ട്ട​മു​റി​യി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. അ​തി​രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പ​ള്ളി വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം. 24ന് 6.45​ന് ദി​വ്യ​ബ​ലി. 10 ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ ബ​ലി​ക്ക് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ഡോ. ​അ​ല​ക്സ് താ​രാ​മം​ഗ​ലം കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 11.45ന് ​പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീര്‍​വാ​ദം.