ബി​രു​ദ​ദാ​നവും പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​വും
Saturday, March 16, 2019 12:06 AM IST
ച​ങ്ങ​ൻ​കു​ള​ങ്ങ​ര : വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ കെ​ജി കു​ട്ടി​ക​ളു​ടെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങും പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന്‍റെ ആ​ലോ​ച​ന യോ​ഗ​വും ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​ൻ, പ്രിൻ​സി​പ്പൽ ഡോ.​അ​ജി​ത് കെ.​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​ന്ന് ഉ​ച്ച​യകഴിഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന ബി​രു​ദ​ദാ​ന​ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗം ഡോ .​സി .ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വഹി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള പു​ര​സ്ക്കാ​ര വി​ത​ര​ണ​വും ന​ട​ക്കും. പൂ​ർ​വ്വ വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള ആ​ലോ​ച​ന​യോ​ഗം 17ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ്കൂ​ളി​ൽ ന​ട​ക്കും. ഫോൺ: 7593828401.