മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി
Sunday, March 17, 2019 11:50 PM IST
കൊല്ലം: സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്രി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​അ​ജി​ത് ഹ​രി​ദാ​സ് ജി​ല്ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. കോ​ര്‍​പ്പ​റേ​ഷ​ന്‍റെ മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തി. ജി​ല്ല​യി​ലെ വി​വി​ധ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​തി​ന് ശേ​ഷം കെ​എ​സ്എ​സ്ഐ​എ ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ്യ​വ​സാ​യ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി.
2016 ലെ ​സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് റൂ​ള്‍​സ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നും വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് കോ​ട്ടം ത​ട്ടാ​തെ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​മെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രേ​ത​രം വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ പൊ​തു​വാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോ​ര്‍​ഡ് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ചീ​ഫ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ എ​ൻജി​നീ​യ​ര്‍ ടി.​എ. ത​ങ്ക​പ്പ​ന്‍, ജി​ല്ലാ എ​ന്‍​വ​യോ​ണ്‍​മെ​ന്‍റല്‍ എ​ഞ്ചി​നീ​യ​ര്‍ പി. ​സി​മി തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

ജ്വ​ല്ല​റി മേ​ള ആ​രം​ഭി​ച്ചു

കൊല്ലം: കേ​ര​ള ക​ര​കൗ​ശ​ല വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷന്‍റെ ചി​ന്ന​ക്ക​ട കൈ​ര​ളി ഷോ​റൂ​മി​ല്‍ ജ്വ​ല്ല​റി മേ​ള ആ​രം​ഭി​ച്ചു. എ​സ്.​എ​ന്‍. കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​നി​താ ശ​ങ്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ള ഏ​പ്രി​ല്‍ 15ന് ​സ​മാ​പി​ക്കും.