ആ​​ന​​പ്പാ​​പ്പാ​​ന്‍റെ കു​​ത്തേ​​റ്റ് യു​​വാ​​വി​​ന് പ​​രി​​ക്ക്
Monday, March 18, 2019 11:19 PM IST
ചി​​ങ്ങ​​വ​​നം: ആ​​ന​​യു​​ടെ മു​​ന്നി​​ലേ​​ക്ക് ചാ​​ടി​​യ​​തി​​ന്‍റെ പേ​​രി​​ലു​​ണ്ടാ​​യ വാ​​ക്കു​​ത​​ർ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് ആ​​ന​​പ്പാ​​പ്പാ​​ന്‍റെ കു​​ത്തേ​​റ്റ് യു​​വാ​​വി​​ന് പ​​രി​​ക്ക്.
പാ​​പ്പാ​​ൻ വാ​​ല​​ടി സ്വ​​ദേ​​ശി ന​​ന്ദു​​വി​​നെ​​തി​​രേ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് വ​​ധ​​ശ്ര​​മ​​ത്തി​​ന് കേ​​സെ​​ടു​​ത്തു. കു​​ത്തേ​​റ്റ പൂ​​വ​​ൻ​​തു​​രു​​ത്ത് സ്വ​​ദേ​​ശി മോ​​ഹ​​ന​​നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം ചാ​​ന്നാ​​നി​​ക്കാ​​ട് വ​​ച്ചാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്. സം​​ഭ​​വ​​ത്തെ കു​​റി​​ച്ച് ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ: ചാ​​ന്നാ​​നി​​ക്കാ​​ട് ഇ​​ട​​വ​​ഴി​​യി​​ലൂ​​ടെ ആ​​ന​​യു​​മാ​​യി ഉ​​ട​​മ​​സ്ഥ​​ന്‍റെ വീ​​ട്ടി​​ലേ​​ക്ക് പോ​​കു​​ന്പോ​​ൾ സ​​മീ​​പ​​വാ​​സി​​യാ​​യ ഇ​​ന്ദ്ര​​ജി​​ത്ത് ആ​​ന​​യു​​ടെ മു​​ന്നി​​ലേ​​ക്ക് ചാ​​ടി. ഇ​​തി​​ൽ പ്ര​​കോ​​പി​​ത​​നാ​​യ പാ​​പ്പാ​​ൻ ന​​ന്ദു ഇ​​ന്ദ്ര​​ജി​​ത്തി​​നെ മ​​ർ​​ദി​​ച്ചു. തു​​ട​​ർ​​ന്ന് ഇ​​ന്ദ്ര​​ജി​​ത്ത് മൂ​​ന്നു പേ​​രേ​​യും കൂ​​ട്ടി വ​​ന്ന് പാ​​പ്പാ​​നെ അ​​ടി​​ച്ചു. അ​​ടി​​പി​​ടി​​ക്കി​​ട​​യി​​ൽ ന​​ന്ദു അ​​ര​​യി​​ൽ​​നി​​ന്നു ക​​ത്തി​​യൂ​​രി ഇ​​ന്ദ്ര​​ജി​​ത്തി​​ന്‍റെ കൂ​​ടെ വ​​ന്ന മോ​​ഹ​​ന​​നെ കു​​ത്തു​​ക​​യാ​​യി​​രു​​ന്നു. നെ​​റ്റി​​യി​​ൽ ആ​​ണ് കു​​ത്തേ​​റ്റ​​ത്. നാ​​ല് സ്റ്റി​​ച്ചു​​ണ്ട്. സം​​ഭ​​വ​​ത്തി​​ന് ശേ​​ഷം ഒ​​ളി​​വി​​ൽ പോ​​യ ന​​ന്ദു​​വി​​നാ​​യി പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി.