നി​രീ​ക്ഷ​ണ, പ​രി​ശോ​ധ​ന സ്ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ‌‌
Tuesday, March 19, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​ തി​നാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള സ്‌​ക്വാ​ഡു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​സ​ജ്ജ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് അ​റി​യി​ച്ചു.
സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഫ്ള​ക്സ്, ബാ​ന​ര്‍ തു​ട​ങ്ങി​യ​വ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തും, മ​റ്റ് നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ട​യു​ന്ന​തി​ന് സ്‌​ക്വാ​ഡു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ത്ത് സ്‌​ക്വാ​ഡു​ക​ളെ വീ​ത​മാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
മൂ​ന്ന് ഫ്ളൈ​യിം​ഗ് സ്‌​ക്വാ​ഡ്, മൂ​ന്ന് സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് സ്‌​ക്വാ​ഡ, ഒ​രു ആ​ന്‍റി ഡീ​ഫേ​സിം​ഗ് സ്‌​ക്വാ​ഡ്, ഒ​രു വീ​ഡി​യോ വ്യൂ​വിം​ഗ് സ്‌​കാ​ഡ്, ഒ​രു വീ​ഡി​യോ സ​ര്‍​വൈ​ല​ന്‍​സ് സ്‌​ക്വാ​ഡ്, ഒ​രു ലി​ക്വ​ര്‍ സ്‌​ക്വാ​ഡ് എ​ന്നി​ങ്ങ​നെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.
അ​ന്പ​ത് സ്‌​ക്വാ​ഡു​ക​ള്‍​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍, ടീം ​ലീ​ഡ​ര്‍, അ​നു​ബ​ന്ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രേ​യും നി​യ​മി​ച്ച് ക​ഴി​ഞ്ഞു. ഓ​രോ സ്‌​ക്വാ​ഡു​ക​ളും ചെ​യ്യേ​ണ്ട ജോ​ലി​ക​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.
സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ അ​താ​ത് ദി​വ​സ​ത്തെ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു മു​ന്പ് ആ​ര്‍​ഒ, എ​ആ​ര്‍​ഒ, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ന​ല്‍​കും.
യോ​ഗ​ത്തി​ല്‍ സി ​വി​ജി​ല്‍ ആ​പ്ലി​ക്കേ​ഷ​ന്റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍​ക്കു​ള്ള പ​രാ​തി​ക​ള്‍ ത​ത്സ​മ​യം അ​റി​യു​ന്ന​തി​നു​ള്ള​താ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍.
തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഏ​ത് വി​ഷ​യ​വും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി രേ​ഖ​പ്പെ​ടു​ത്താം.
ച​ട്ട​ലം​ഘ​നം സം​ബ​ന്ധി ​ച്ച ചി​ത്ര​ങ്ങ​ളും ര​ണ്ട് മി​നി​ട്ടു​ വ​രെ​യു​ള്ള വീ​ഡി​യോ​ക ​ളും ഈ ​ആ​പ്പി​ലൂ​ടെ അ​യ​യ്ക്കാം.
മു​മ്പ് ശേ​ഖ​രി​ച്ചി​ട്ടു​ള്ള ചി​ത്ര​ങ്ങ​ള്‍, വീ​ഡി​യോ​ക​ള്‍ എ​ന്നി​വ അ​യ​യ്ക്കാ​നാ​കി​ല്ല. ആ​പ്പു​വ​ഴി അ​യ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും അ​താ​ത് ഇ​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലാ​യി​രി​ക്കും ല​ഭി​ക്കു​ക. വി​വ​രം ന​ല്‍​കു​ന്ന​യാ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.
പ​രാ​തി ല​ഭി​ച്ചാ​ല്‍ 100 മി​നി​റ്റി​നു​ള്ളി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കും. എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കും.
ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ അ​ഡി​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ക്ല​മ​ന്‍റ് ലോ​പ്പ​സ്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്.​സ​ന്തോ​ഷ്‌​കു​മാ​ര്‍,
എ​ല്‍ ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​ജ​യ​മോ​ഹ​ന്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ എ​ന്‍.​ന​ന്ദ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌