ചി​ന്ന​ക്ക​ട റെ​യി​ൽ​വേ ലെ​വ​ൽ​ക്രോ​സ് സ​ഞ്ചാ​ര​ യോ​ഗ്യ​മാ​ക്കി
Tuesday, March 19, 2019 11:04 PM IST
കൊ​ല്ലം: കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ ഇ​ള​കി ത​ക​ർ​ന്ന ചി​ന്ന​ക്ക​ട റെ​യി​ൽ​വേ ലെ​വ​ൽ​ക്രോ​സ് ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി.

ലെ​വ​ൽ​ക്രോ​സ് ത​ക​ർ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ലെ​വ​ൽ​ക്രോ​സ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

നേ​ര​ത്തെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു.