ലോ​ക ജ​ല​ദി​നം ആ​ഘോ​ഷി​ച്ചു
Friday, March 22, 2019 10:13 PM IST
എ​ട​ത്വ: താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ ലോ​ക ജ​ല​ദി​നം ആ​ഘോ​ഷി​ച്ചു.
ആ​രെ​യും ത​ഴ​യാ​തെ എ​ല്ലാ​വ​ർ​ക്കും ജ​ലം എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​ധാ​ന​ധ്യാ​പി​ക മി​നു സോ​ബി ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​യി​ച്ചു. കാ​ലാ​വ​സ്ഥാ മാ​റ്റം മൂ​ലം ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റാ​തി​രി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് എ​ന്തൊ​ക്കെ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി. ജ​ല​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന പോ​സ്റ്റ​റു​ക​ൾ കു​ട്ടി​ക​ൾ ത​യാ​റാ​ക്കി. നാ​ടി​ന്‍റെ പ​ച്ച​പ്പ് കു​റ​യാ​തെ ത​ങ്ങ​ളാ​ലാ​വും​വി​ധം ജ​ലാ​ശ​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്ന് കു​ട്ടി​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ ഷാ​ല​റ്റ് ജോ​ജി, ജോ​സ് കു​ര്യ​ൻ, ജാ​ൻ​സ​മ്മ ജേ​ക്ക​ബ്, സി. ​അ​ലീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ഞ്ഞി​ലി​പ്പാ​ലം അ​ങ്ക​ണ​വാ​ടി​യി​ൽ ശു​ദ്ധ​ജ​ല സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ നോ​ണ്‍ മെ​ഡി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ ബേ​ബി തോ​മ​സ് ക്ലാ​സ് ന​ട​ത്തി. ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് രാ​ജി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. അ​ജി​ത, ആ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.