പെ​സ​ഹാവ്യാ​ഴം,ദുഃ​ഖ ശ​നി മൂ​ല്യ​നി​ർ​ണ​യം ഒ​ഴി​വാ​ക്ക​ണം: പി​ജി​ടി​എ കേ​ര​ള
Friday, March 22, 2019 10:47 PM IST
തൊ​ടു​പു​ഴ: ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ഏ​റ്റ​വും പ​രി​പാ​വ​ന​മാ​യി ക​രു​തു​ന്ന വി​ശു​ദ്ധ വാ​ര​ത്തി​ലെ പ്ര​ധാ​ന ദി​വ​സ​ങ്ങ​ളാ​യ പെ​സ​ഹാ​വ്യാ​ഴം, ദുഃ​ഖ​ശ​നി, എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്്പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു പ്രൈ​വ​റ്റ് സ്കൂ​ൾ ഗ്രാ​ജു​വേ​റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ. ഈ ​വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി ആ​ന്‍റ​ണി തെ​ക്കേ​ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ​ച​ന്ദ്ര​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​സ് മാ​ത്യു, പി.​ജെ. തോ​മ​സ്, ലി​നി അ​ൽ​ഫോ​ൻ​സ, റാ​ണി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.