പോ​ർ​മു​ഖം തെ​ളി​ഞ്ഞു: പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ചു
Saturday, March 23, 2019 12:25 AM IST
മ​ല​പ്പു​റം: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ​കൂ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ൽ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ചു. പ്ര​ചാ​ര​ണ​രം​ഗ​ത്ത് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഏ​റെ​മു​ന്നേ​റി​ക്ക​ഴി​ഞ്ഞു. പൊ​ന്നാ​നി​യി​ൽ വി​വാ​ദ​ങ്ങ​ളാ​ണ് ച​ർ​ച്ചാ​വി​ഷ​യം. എ​സ്ഡി​പി​ഐ-​ലീ​ഗ് ച​ർ​ച്ച എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​രം​ഗ​ത്ത് ആ​യു​ധ​മാ​ക്കി​ക്ക​ഴി​ഞ്ഞു. പി.​വി.​അ​ൻ​വ​റി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് ലീ​ഗ് കോ​ട്ട​യാ​യ പൊ​ന്നാ​നി​യി​ൽ എ​ൽ​ഡി​എ​ഫി​നെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ന്ന​ത്.

വി​വാ​ദ​ങ്ങ​ളൊ​ന്നും കാ​ര്യ​മാ​ക്കാ​തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ഴു​തു​ക​ള​ട​ച്ചു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. മ​ല​പ്പു​റ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി.​സാ​നു യു​വ​ത്വ​ത്തി​ന്‍റെ ആ​വേ​ശം നി​റ​ച്ചു പോ​രാ​ട്ട​രം​ഗ​ത്തു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് ബി​ജെ​പി വോ​ട്ടു​പി​ടി​ക്കു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് മ​ല​പ്പു​റം മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി. പൊ​ന്നാ​നി​യി​ൽ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം പ്ര​ഫ.​വി.​ടി.​ര​മ​യാ​ണ് സ്ഥാ​നാ​ർ​ഥി.

മ​ല​പ്പു​റ​ത്ത് എ​സ്ഡി​പി​ഐ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ബ്ദു​ൽ മ​ജീ​ദ് ഫൈ​സി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ എ​സ്ഡി​പി​ഐ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ എ​സ്ഡി​പി​ഐ നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. കെ.​സി.​ന​സീ​ർ ആ​ണ് പൊ​ന്നാ​നി​യി​ൽ സ്ഥാ​നാ​ർ​ഥി. ഇ​ദ്ദേ​ഹം നേ​ര​ത്തെ വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ല​പ്പു​റ​ത്ത് എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല.

ഇ​തി​നി​ടെ​യാ​ണ് കൊ​ണ്ടോ​ട്ടി​യി​ലെ കെ​ടി​ഡി​സി ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ ര​ഹ​സ്യ ച​ർ​ച്ച പ​ര​സ്യ​മാ​യ​ത്. എ​സ്ഡി​പി​ഐ-​ലീ​ഗ് നേ​താ​ക്ക​ളാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​ന്നാ​ൽ ലീ​ഗ് മു​ൻ​കൈ​യ്യെ​ടു​ത്താ​ണ് ച​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് അ​ബ്ദു​ൽ മ​ജീ​ദ് ഫൈ​സി വെ​ളി​പ്പെ​ടു​ത്തി. പൊ​ന്നാ​നി​യി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​ർ എ​ത്തി​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ൾ ഇ​ടി​ക്ക് ല​ഭി​ക്കി​ല്ലെ​ന്ന് മു​സ്ലിം​ലീ​ഗി​ന് ആ​ശ​ങ്ക​യു​ണ്ട്.