സെ​മി​നാ​ർ ന​ട​ത്തി
Saturday, March 23, 2019 11:04 PM IST
മ​ല്ല​പ്പ​ള്ളി: ലോ​ക​ജ​ല ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹെ​ൽ​ത്ത് എ​ൻ​വി​യോ​ൺ​മെ​ന്‍റ് ആ​ൻ​ഡ് സോ​ഷ്യോ എ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും എ​ഴു​മ​റ്റൂ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല സം​ര​ക്ഷ​ണ​വും ജ​ല ശു​ദ്ധീ​ക​ര​ണ​വും എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് സെ​മി​നാ​ർ ന​ട​ത്തി.
ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ചും ജൂ​ണി​യ​ർ എ​ച്ച്ഐ പ്ര​ദീ​പ് ജ​ല​സം​ര​ക്ഷ​ണം, പ​രി​ശോ​ധ​ന മാ​ർ​ഗ​ങ്ങ​ൾ ഡോ. ​കെ. എ​സ്. ബി​നു, സൂ​ര്യ​താ ​പ​വും പ്ര​തി​രോ​ധ​വും ജ്യോ​തി​ലാ​ൽ ജൂ​ണി​യ​ർ എ​ച്ച്ഐ, എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ച് കൃ​ഷി ഓ​ഫീ​സ​ർ മാ​ത്യു എ ​ബ്ര​ഹാം എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എം. ​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​രു​ൺ രാ​ജ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഴു​മ​റ്റൂ​ർ ക​ണ്ണ​ച്ച തേ​വ​ർ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ കെ.​ആ​ർ. ജ​യ​ശ്രീ, വി​മേ​ഷ്, കാ​ർ​ത്തി​ക് വി.​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ള​യാ​ന​ന്ത​ര ജ​ല​ജ​ന്യ രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് എ​ഴു​മ​റ്റൂ​ർ, പു​റ​മ​റ്റം, ഇ​ര​വി​പേ​രൂ​ർ എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​രെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ‌