എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Sunday, March 24, 2019 10:25 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി തൃ​ശൂ​രി​ൽ മു​ങ്ങി​മ​രി​ച്ചു. ക​ല്ലോ​ടി മ​ച്ചു​കു​ഴി​യി​ൽ ജോ​സി​ന്‍റെ മ​ക​ൻ അ​ശ്വി​ൻ ജോ​സാ​ണ് (21) കൊ​ട​ക​ര കാ​രൂ​ർ ശ്രീ ​ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​ത്.

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. തൃ​ശൂ​ർ സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അ​മ്മ: ജോ​ളി.​സ​ഹോ​ദ​ര​ൻ: ആ​ഷി​ൻ.