വോ​ട്ടു ചെ​യ്യ​ണം, വൃ​ക്ഷ​ത്തൈ ന​ട്ടു വ​ള​ർ​ത്ത​ണം: ക​ള​ക്ട​ർ
Sunday, March 24, 2019 10:44 PM IST
ആ​ല​പ്പു​ഴ: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ​വ​രും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും വോ​ട്ടു ചെ​യ്യു​ന്ന​വ​ർ അ​തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി വീ​ട്ടു​മു​റ്റ​ത്തു വൃ​ക്ഷ​ത്തൈ ന​ട്ടു വ​ള​ർ​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്.
ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ) ആ​ല​പ്പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ്റ്റാ​ഗ് കേ​ര​ള സ്റ്റേ​റ്റ് ആ​ൻ​ഡ് ഇ​ന്‍റ​ർ ഡി​സ്ട്രി​ക്ട് ടേ​ബി​ൾ ടെ​ന്നി​സ് ചാ​ന്പ്യ​ൻ​ഷി​പ്സി​ന്‍റെ സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​പി. കു​രി​യ​പ്പ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​വ അ​ന്ന മൈ​ക്കി​ൾ സ്വാ​ഗ​ത​ഗാ​നം ആ​ല​പി​ച്ചു. തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ പ്ര​സം​ഗി​ച്ചു.