വി​ള​പ്പി​ൽ​ശാ​ല പോ​ളി​ടെ​ക്നി​ക്കി​നാ​യി കാ​ത്തി​രി​പ്പു നീ​ളു​ന്നു
Monday, March 25, 2019 12:56 AM IST
കാ​ട്ടാ​ക്ക​ട : സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പോ​ളി​ടെ​ക്നി​ക്കി​നു വേ​ണ്ടി വി​ള​പ്പി​ൽ​ശാ​ല​ക്കാ​രു​ടെ കാ​ത്തി​രി​പ്പ് അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ല. ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​യ പോ​ളി​ടെ​ക്നി​ക് ഇ​നി വ​രു​മോ എ​ന്ന​ത് ക​ണ്ടു​ത​ന്നെ അ​റി​യ​ണമെന്ന് നാട്ടുകാർപറ യുന്നു. പോ​ളി​ടെ​ക്നി​ക്കി​നാ​യി വി​ള​പ്പി​ൽ​ശാ​ല കു​ന്നും​പു​റ​ത്ത് ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ട് കാ​ല​ങ്ങ​ളാ​യി. ഇ​വി​ടു​ത്തെ സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലേ​ക്ക് ഒ​രു ന​ട വ​ഴി​യു​ണ്ടാ​ക്കാ​ൻ പോ​ലും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
2014 ലാ​ണ് വി​ള​പ്പി​ൽ​ശാ​ല​യി​ൽ പോ​ളി​ടെ​ക്നി​ക്ക് സ്ഥാപി ക്കുമെന്ന പ്ര​ഖ്യാ​പ​നം വ​ന്ന​ത്. പ്ര​ഖ്യാ​പ​ന​ത്തോ​ടൊ​പ്പം കെ​ട്ടി​ട​ത്തി​നാ​യി മു​ൻ സ്പീ​ക്ക​റും അ​ന്ന​ത്തെ എം​എ​ൽ​എ​യു​മാ​യ എ​ൻ.​ശ​ക്ത​ൻ മൂ​ന്ന് കോ​ടി രൂ​പ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച​താ​യി പ​റ​ഞ്ഞി​രു​ന്നു.എ​ന്നാ​ൽ മു​ൻ സ​ർ​ക്കാ​രി​ന്‍റേ​ത് വെ​റും പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു​വെ​ന്ന് ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ പ​റ​യു​ന്നു. ഏ​താ​ണ് ശ​രി​യെ​ന്ന​റി​യാ​തെ നാ​ട്ടു​കാ​രും. പു​റ​മ്പോ​ക്ക് ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല വ്യ​ക്തി​ക​ൾ ന​ൽ​കി​യ കേ​സാ​ണ് പ​ദ്ധ​തി വൈ​കാ​ൻ കാ​ര​ണ​മാ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ കേ​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ഒ​രേ​ക്ക​ർ ഭൂ​മി പോ​ളി​ടെ​ക്നി​ക്കി​നാ​യി റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി. റി​പ്പോ​ർ​ട്ടി​നു​മേ​ൽ ച​ർ​ച്ച​യും കാ​ര്യ​ങ്ങ​ളും ന​ട​ക്കു​ന്ന​തി​നി​ടെ പോ​ളി​ടെ​ക്നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ നി​യ​മി​ച്ചി​രു​ന്ന നോ​ഡ​ൽ ഓ​ഫീ​സ​ർ സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ചു.വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ളി​ടെ​ക്നി​ക്കി​ലെ പ്രി​ൻ​സി​പ്പ​ലി​നാ​യി​രു​ന്നു നോ​ഡ​ൽ ഓ​ഫീ​സ​റു​ടെ ചു​മ​ത​ല. പു​തി​യ പ്രി​ൻ​സി​പ്പ​ലി​ന് ചു​മ​ത​ല ന​ൽ​കാ​ത്ത​തും മ​റ്റൊ​രാ​ളെ നി​യ​മി​ക്കാ​ത്ത​തും വി​ള​പ്പി​ൽ​ശാ​ല പോ​ളി​ടെ​ക്നി​ക്ക് ഇ​നി യാ​ഥാ​ർ​ത്ഥ്യ​മാ​കു​മോ​യെ​ന്ന സം​ശ​യ​ത്തി​നി​ട​ന​ൽ​കു​ന്നു.