x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യി​ലെ ത​ര്‍​ക്കം; എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ല്‍


Published: June 3, 2026 12:09 PM IST | Updated: June 3, 2026 12:09 PM IST

സി​നി​മാ താ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വി​ഴു​പ്പ​ല​ക്ക​ലും ത​ര്‍​ക്ക​ങ്ങ​ളും ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ചേ​രും. സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ഭി​ന്ന​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും വ​രാ​നി​രി​ക്കു​ന്ന പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്ന​തി​നു​മാ​യാ​ണ് ഈ ​യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം ക​റു​ക​പ്പ​ള്ളി​യി​ലെ അ​മ്മ​യു​ടെ കേ​ന്ദ്ര ഓ​ഫീ​സി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. എ​ക്‌​സി​ക്യൂ​ട്ടീ​വ് ജ​ന​റ​ല്‍ ബോ​ഡി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യ​മാ​യേ​ക്കും.

നി​ല​വി​ലെ ത​ര്‍​ക്ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ഈ ​യോ​ഗ​ത്തെ ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സി​നി​മാ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യും ല​ക്ഷ്മി​പ്രി​യ​യു​ടെ പ​രാ​തി​യും ച​ര്‍​ച്ച​യാ​വും. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ ത​ന്നെ ചേ​രി തി​രി​വ് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​മ്മി​റ്റി നി​ര്‍​ണാ​യ​ക​മാ​ണ്.

അ​തോ​ടൊ​പ്പം സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ ഇ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ന​ട​ന്‍ ടി​നി ടോ​മി​നെ​തി​രെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ന്‍​സി​ബ ഹ​സ​ന്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നാ​യി സം​ഘ​ട​ന ന​ല്‍​കി​യ തി​യ​തി ഇ​ന്ന​ലെ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ത​ന്നെ കേ​ള്‍​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ് അ​ന്‍​സി​ബ.

ഈ ​മാ​സം 21 നു ​അ​മ്മ ജ​ന​റ​ല്‍ ബോ​ഡി​യും ചേ​രും. പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യം ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ ആ​കും തീ​രു​മാ​നം ഉ​ണ്ടാ​കു​ക.

അ​തി​നി​ടെ ടി​നി ടോ​മി​നെ​തി​രെ അ​ന്‍​സി​ബ ഇ​ന്‍​ഫോ പാ​ര്‍​ക്ക് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ത​നി​ക്കെ​തി​രെ തു​ട​ര്‍​ച്ച​യാ​യി ടി​നി സൈ​ബ​ര്‍ അ​ധി​ക്ഷേ​പം ന​ട​ത്തു​ന്നു​വെ​ന്നും വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്നു​മാ​ണ് അ​ന്‍​സി​ബ പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ത​ന്‍റെ കു​ടും​ബ​ത്തെ​യും ടി​നി വേ​ട്ട​യാ​ടു​ന്നു. ടി​നി​യു​ടെ​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പെ​രു​മാ​റ്റ​മാ​ണെ​ന്നും അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

അ​തേ സ​മ​യം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ കൂ​ടു​ത​ല്‍ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

സം​ഭ​വം ന​ട​ന്ന ദി​വ​സം തൃ​പ്പൂ​ണി​ത്തു​റ സ്‌​റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രു​ടെ​യും മൊ​ഴി​യെ​ടു​ക്കും. ന​ടി ല​ക്ഷ്മി​പ്രി​യ​യു​ടെ ഭ​ര്‍​ത്താ​വി​നോ​ടും മൊ​ഴി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സി​നി​മാ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​യി മ​ന്ത്രി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും

ത​ര്‍​ക്കം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ സി​നി​മ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​യി സി​നി​മാ സാം​സ്‌​കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും.

വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം മ​സ്‌​ക​റ്റ് ഹോ​ട്ട​ലി​ലാ​ണ് ച​ര്‍​ച്ച. ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യാ​ണ് എ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും യോ​ഗം വി​ളി​ക്കു​ന്ന​ത്.

അ​ഭി​നേ​താ​ക്ക​ള്‍, നി​ര്‍​മാ​താ​ക്ക​ള്‍, വി​ത​ര​ണ​ക്കാ​ര്‍, തി​യേ​റ്റ​ര്‍ ഉ​ട​മ​ക​ള്‍, സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. അ​മ്മ​യി​ലെ ത​ര്‍​ക്ക​ത്തി​ല്‍ സ​ര്‍​ക്കാ​റി​ന്‍റെ ഇ​ട​പെ​ട​ല്‍ എ​ന്താ​കു​മെ​ന്നും കൂ​ടി ഇ​ന്ന​റി​യാം.

Tags : Amma Executive meeting Kochi

Recent News

Corehub Up