x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഷ​റ​ഫു​ദ്ദീ​ന് പ​രി​ക്ക്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 11, 2026 10:15 AM IST | Updated: September 11, 2026 10:15 AM IST

ഷ​റ​ഫു​ദ്ദീ​ൻ

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ന്‍ ഷ​റ​ഫു​ദ്ദീ​ന് പ​രി​ക്കേ​റ്റു. മൈ​സൂ​രി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.​മു​ഖ​ത്ത് സാ​ര​മാ​യി മു​റി​വേ​റ്റ ഷ​റ​ഫു​ദ്ദീ​നെ മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഘ​ട്ട​ന രം​ഗ​ത്തി​നി​ടെ ക​ത്തി​കൊ​ണ്ടാ​ണ് മു​റി​വേ​റ്റ​ത്. ജി​തേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി​ട്ടാ​ണ് താ​രം മൈ​സൂ​രു​വി​ലെ​ത്തി​യ​ത്.

ഷ​റ​ഫു​ദ്ദീ​നും അ​ല​ൻ ബി​ൻ സി​റാ​ജു​മാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​രി​വേ​ട്ട​യ്ക്ക് ശേ​ഷം ഇ​ന്ത്യ​ൻ സി​നി​മാ ക​മ്പ​നി. ടി​പ്പു​ഷാ​ൻ വി.​ഇ, ഷി​യാ​സ് ഹ​സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്.

Tags : Sharafudheen shooting injured

Recent News

Corehub Up