ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ട്രെയിലർ പുറത്ത്.
ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന് ആണ്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ. കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
ഛായാഗ്രഹണം അഖിൽ സേവ്യർ, എഡിറ്റർ രാകേഷ് ചെറുമഠം, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈൻ നിക്സൺ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രങ്ങൾ ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, കലാസംവിധാനം അപ്പുണ്ണി സാജൻ, ചീഫ് അസോ. ഡയറക്ടർ വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ് പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസോ. ഡയറക്ടർ ലമുബീൻ റാഫി, പ്രോജക്ട് ഡിസൈനർ അമൃത മോഹൻ, അസോ. കാമറാമാൻ വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ ബിബിൻ സേവ്യർ, സ്റ്റിൽസ് സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ് യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ, പിആർഒ ശബരി.
Tags : It's a Medical Miracle Sangeeth Prathap Sharaf U Dheen Akhila Shyamin