x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​ൻ വി​ജ​യ്‍​യു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ വ​ൻ പി​ഴ​വ്


Published: April 3, 2026 03:20 AM IST | Updated: April 3, 2026 03:20 AM IST

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വി​ജ​യ്‍​യു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ വ​ൻ പി​ഴ​വ്. പെ​ര​മ്പൂ​രി​ലെ​യും തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലെ​യും പ​ത്രി​ക​ക​ളി​ൽ വ്യ​ത്യാ​സം വ​ന്ന​തോ​ടെ​യാ​ണ് ഈ ​വി​ഷ​യം ച​ര്‍​ച്ച​യാ​യ​ത്.

വി​ജ​യ്ക്കെ​തി​രെ കേ​സി​ല്ലെ​ന്ന് പെ​ര​മ്പൂ​ർ പ​ത്രി​ക​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, ര​ണ്ട് കേ​സു​ണ്ടെ​ന്ന് ഒ​ടു​വി​ൽ ന​ൽ​കി​യ പ​ത്രി​ക​യി​ൽ വി​ജ​യ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2025ൽ ​മ​ധു​ര​യി​ൽ ന​ട​ത്തി​യ ടി​വി​കെ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പെ​ട്ടാ​ണ് ആ​ദ്യ കേ​സ്. പെ​ര​മ്പൂ​രി​ലെ പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ര​ണ്ടാ​മ​ത്തെ കേ​സ് എ​ന്നാ​ണ് വി​ജ​യ്‍​യു​ടെ പ​ത്രി​ക​യി​ൽ പ​റ​യു​ന്ന​ത്.

ആ​ദ്യ കേ​സ് 2025 ഓ​ഗ​സ്റ്റ് 21ന് ​എ​ടു​ത്തു. റാ​മ്പി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ബൗ​ൺ​സ​ർ​മാ​ർ ത​ള്ളി​യി​ട്ട സം​ഭ​വ​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പെ​ര​മ്പൂ​രി​ൽ വി​ജ​യ്ക്ക് പു​തി​യ പ​ത്രി​ക ന​ൽ​കേ​ണ്ടി​വ​രും. ഇ​നി ശ​നി​യാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യു​മാ​ണ് പ​ത്രി​ക സ്വീ​ക​രി​ക്കു​ക. പെ​ര​മ്പൂ​രി​ൽ ര​ണ്ട് സെ​റ്റ് പ​ത്രി​ക മാ​ത്ര​മേ വി​ജ​യ് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ളൂ.

Tags : mistake actor Vijay's nomination paper election tamilnadu

Recent News

Corehub Up