x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ഡ്ര എ​ന്നാ​ൽ ഹി​റ്റ്‌​ല​റു​ടെ കോ​ർ ടീം; ​നാ​സി പ​രാ​മ​ർ​ശ​വു​മാ​യി തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി


Published: June 7, 2026 03:56 PM IST | Updated: June 7, 2026 03:56 PM IST

ഹൈ​ദ​രാ​ബാ​ദ്: ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക ഏ​ജ​ൻ​സി​യാ​യ 'ഹൈ​ഡ്ര'​യ്ക്ക് (ഹൈ​ദ​രാ​ബാ​ദ് ഡി​സാ​സ്റ്റ​ർ റെ​സ്പോ​ൺ​സ് ആ​ൻ​ഡ് അ​സ​റ്റ് പ്രൊ​ട്ട​ക്ഷ​ൻ ഏ​ജ​ൻ​സി) ആ ​പേ​രി​ട്ട​ത് ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​റു​ടെ കോ​ർ ടീ​മി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി. ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ഒ​രു ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ 'ഹൈ​ഡ്ര' എ​ന്ന​ത് മാ​ർ​വ​ൽ കോ​മി​ക്സി​ലെ ഒ​രു സാ​ങ്ക​ൽ​പി​ക വി​ല്ല​ൻ സം​ഘ​ട​ന​യാ​ണെ​ന്നും യ​ഥാ​ർ​ത്ഥ നാ​സി ച​രി​ത്ര​ത്തി​ൽ അ​ങ്ങ​നെ ഒ​ന്നി​ല്ലെ​ന്നു​മു​ള്ള വ​സ്തു​ത ചൂ​ണ്ടി​ക്കാ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി​മ​ർ​ശ​ന​വും പ​രി​ഹാ​സ​വും ശ​ക്ത​മാ​കു​ക​യാ​ണ്. "രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ഷ​യ​ല്ല, ഹി​റ്റ്‌​ല​റു​ടെ ഭാ​ഷ​യാ​ണ് രേ​വ​ന്ത് റെ​ഡ്ഡി ഉ​പ​യോ​ഗി​ക്കു​ന്ന​ത്" എ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

 

 

Tags : Revanth Reddy Telangana Latest News

Recent News

Corehub Up