x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൃ​ഹ​നാ​ഥ​നെ കെ​ട്ടി​യി​ട്ട് മോ​ഷ​ണം; 40 പ​വ​നും അ​ര​ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു


Published: June 7, 2026 04:50 PM IST | Updated: June 7, 2026 04:55 PM IST

തൃ​ശൂ​ർ: ഗൃ​ഹ​നാ​ഥ​നെ കെ​ട്ടി​യി​ട്ട് 40 പ​വ​നും അ​ര​ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന​താ​യി പ​രാ​തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ഒ​ല്ലൂ​ക്ക​ര ഡോ​ൺ ബോ​സ്കോ സ്കൂ​ളി​നു സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന സോ​മ​ശേ​ഖ​ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ഹി​ന്ദി സം​സാ​രി​ക്കു​ന്ന മൂ​ന്ന് പേ​ർ വീ​ടി​ന് പി​ന്നി​ലെ ഗ്രി​ല്ല് കു​ത്തി​ത്തു​റ​ന്നാ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. സം​ഭ​വ​ദി​വ​സം സോ​മ​ശേ​ഖ​ര​ൻ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ പോ​യ​തി​നുശേഷം ഗൃ​ഹ​നാ​ഥ​ൻ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മ​ണ്ണു​ത്തി പോ​ലീ​സും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ൾ പ​രി​ശോ​ധി​ച്ചു​മാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Tags : robbery gold money thriussur

Recent News

Corehub Up