യു​എ​ഇ​യി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി മി​ക്കി ജ​ഗ​ത്യാ​നി അ​ന്ത​രി​ച്ചു
Friday, May 26, 2023 4:29 PM IST
ദു​ബാ​യ്: യു​എ​ഇ​യി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി മി​ക്കി ജ​ഗ​ത്യാ​നി (മു​കേ​ഷ് വാ​ദു​മ​ൽ-73) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​ന്ത്യം.

ദു​ബാ​യ് ആ​സ്ഥാ​ന​മാ​യു​ള്ള ലാ​ന്‍​ഡ് മാ​ർ​ക് ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നും ഉ​ട​മ​യു​മാ​ണ്. സി​ന്ധി കു​ടും​ബാം​ഗ​മാ​യ ഇ​ദ്ദേ​ഹം ചെ​ന്നൈ, മും​ബൈ, ബെ​യ്റൂ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഠ​ന​ത്തി​ന് ശേ​ഷം ല​ണ്ട​നി​ലെ അ​ക്കൗ​ണ്ടിം​ഗ് സ്കൂ​ളി​ലും തു​ട​ർ​പ​ഠ​നം ന​ട​ത്തി​യി​രു​ന്നു.

സ​ഹോ​ദ​ര​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബേ​ബി ഷോ​പ് ഏ​റ്റെ​ടു​ത്താ​ണ് ബി​സി​ന​സ് ജീ​വി​തം ആ​രം​ഭി​ച്ച​ത്. ഗ​ൾ​ഫ് യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ദു​ബാ​യി​ലെ​ത്തി​യാ​ണ് ലാ​ൻ​ഡ് മാ​ർ​ക് ഗ്രൂ​പ് ആ​രം​ഭി​ച്ച​ത്.

പി​ന്നീ​ട് 20 രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി ബി​സി​ന​സ് വ്യാ​പി​പ്പി​ച്ചി​രു​ന്നു. ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളു​മൊ​ത്ത് ദു​ബാ​യി​ലാ​യി​രു​ന്നു താ​മ​സം.