കുവൈറ്റ് സിറ്റി: കുവൈറ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും എണ്ണ, സാമ്പത്തിക, നിക്ഷേപ മന്ത്രിയുമായ ഡോ. സഅദ് അൽ ബറാക്കിനെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക സന്ദർശിച്ചു.
ഉഭയകക്ഷി സാമ്പത്തിക, നിക്ഷേപ സഹകരണം മൊത്തത്തിലും ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം പ്രത്യേകമായും ഇരുനേതാക്കളും ചർച്ച ചെയ്തു.