ചിയേഴസ് ക്രിക്കറ്റ് നോട്ടിംഗ്ഹാമിന്റെ ജഴ്സി പ്രകാശനം ചെയ്തു
അശ്വവിൻ കാക്കനാട്ട്
Friday, May 2, 2025 10:53 AM IST
നോട്ടിംഗ്ഹാം: യുകെയിലെ പ്രസിദ്ധമായ മലയാളി ക്രിക്കറ്റ് ക്ലബായ ചിയേഴസ് ക്രിക്കറ്റ് ക്ലബ് നോട്ടിംഗ്ഹാമിന്റെ ജഴ്സിയുടെ പ്രകാശന കർമം കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ നിർവഹിച്ചു.
കേരളത്തിൽ നിന്നും ആയിര കണക്കിനു മൈലുകൾ താണ്ടി ഇംഗ്ലണ്ടിലെത്തിയിരിക്കുന്ന മലയാളികളുടെ പരസ്പരമുള്ള ഐക്യവും കൂട്ടായ്മകളും സന്തോഷകരവും അഭിമാനകരവുമാണെന്നു എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
കോവൻട്രിയിലെ റാമഡ ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ ചെയർമാൻ അശ്വിൻ കക്കനാട്ടു ജോസ്, സെക്രട്ടറി ഏബിൾ ജോസഫ്, ടീം മാനേജർ മനോജ് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

ടീമിന്റെ പ്രധാന സ്പോൺസർമാരായ ഫസ്റ്റ് കോൾ, ഫോകസ് ഫിൻഷ്യുവർ, ആക്സിഡന്റ് സൊല്യൂഷൻസ്, ഐഡിയൽ സോളിസിറ്റേഴ്സ്, സംഗീത് റസ്റ്റോറന്റ് എന്നിവർക്ക് ക്ലബിന്റെ പേരിൽ ചെയർമാൻ നന്ദി രേഖപ്പെടുത്തി.
ടീം സംഘടിപ്പിക്കുന്ന ഓൾ യുകെ മലയാളി ടി10 ക്രിക്കറ്റ് ടൂർണമെന്റ് മേയ് 26ന് നോട്ടിംഗ്ഹാമിൽ അരങ്ങേറും. ടൂർണമെന്റിനൊരുങ്ങിയിരിക്കുന്ന ടീമിന്റെ ജഴ്സി പ്രകാശനം, കളിക്കാർക്ക് ആവേശം വർധിപ്പിക്കുന്ന ഒരു തുടക്കമായി മാറി.